റിയാദിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ; 10 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

0
1575

റിയാദ്: റിയാദിൽ സ്കൂളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദ് മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒരു പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥിനികൾക്കാണ് വിഷബാധയേറ്റത്.

പ്രൈമറി സ്‌കൂളിന്റെ അഡ്മിനിസ്ട്രേഷൻ പരിപാടിക്കിടെ പുറത്തുനിന്നുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വയറുവേദനയും ഓക്കാനവും അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതായി റിയാദ് മേഖല വിദ്യാഭ്യാസ ഔദ്യോഗിക വക്താവ് വിശദീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക