റിയാദ്: അനാഥകളുടെയും അഗതികളുടെയും കൈപിടിച്ച് അവർക്ക് അത്താണിയായി മാറിയ എം എ മുഹമ്മദ് ജമാൽ സാഹിബ് സമൂഹം നെഞ്ചേറ്റിയ സാമൂഹിക പരിഷ്കർത്താവായിരുന്നുവെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ തന്റെ കഴിവുകൾ സമർപ്പിച്ച അദ്ദേഹം ആലംബഹീനർക്കൊപ്പം ജീവിതം നയിച്ചു. അവരുടെ സംരക്ഷണ പാഥേയങ്ങളിൽ പ്രവാസി സമൂഹത്തെ കൂടി ചേർത്ത് നിർത്തി തന്റെ ദൗത്യം വിജയകരമായി നിർവഹിച്ചപ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി മറ്റൊരു നവോത്ഥാന നായകൻ പിറവിയെടുക്കുകയായിരുന്നുവെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുട്ടിൽ യതീംഖാനയുടെ ശിൽപിയായി മലയോര മേഖലയിലെ സാമൂഹിക പരിവർത്തനങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം പ്രവാസികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ ആശയങ്ങളും ഉപദേശങ്ങളും പകർന്ന് മാർഗനിർദേശം നൽകിയ ജമാൽ സാഹിബിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പറഞ്ഞു.
ഏകാന്തപഥികനായി ദേശത്തും വിദേശത്തും അദ്ദേഹം ചെയ്തുതീർത്ത സ്നേഹസഞ്ചാരങ്ങൾ ഒട്ടേറെ അശരണർക്ക് ആശ്വാസം നൽകാനും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് അത് ലഭ്യമാക്കാനും വിവാഹ ജീവിതം സ്വപ്നം കണ്ട ജാതി മത ഭേദമന്യേയുള്ളവർക്ക് അത് പുലരാനും കാരണമായി. തന്റെ സ്നേഹ സഞ്ചാരത്തെ ജനസേവനത്തിൻ്റെ പാഠപുസ്തകമാക്കി മാറ്റി അദ്ദേഹം അനാഥകൾക്ക് പിതാവായി. മുസ്‌ലിംലീഗ് ചരിത്രത്തെ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ പ്രമുഖനായിരുന്നു. സൗമ്യവും വിനയവും മൂലം സമൂഹത്തിന്റെ മനം കവർന്ന അദ്ദേഹം വിവിധ മതസ്ഥരായ ദമ്പതികളുൾപ്പടെ 512 ജോഡി ദമ്പതികളുടെ വിവാഹ സംഗമങ്ങൾക്ക് ചുക്കാൻ പിടിച്ചത് ചരിത്ര ദൗത്യമായിരുന്നുവെന്നും നേതാക്കൾ സ്മരിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




