സഊദിയിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

0
1215

അല്‍ബാഹ: അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

1,350 കിലോ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിച്ചു.