ദുബായ്: ദുബൈയിൽ 38 കാരിയായ സ്ത്രീ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി. ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ആരോഗ്യവിഭാഗം അധികൃതർ. നവംബർ 29 ന് ലണ്ടൻ കിങ്സ് കോളജ് ഹോസ്പിറ്റലിൽ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ കരളാണ് കുടുംബം ദാനം നടത്തിയത്. ഇവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുകയാണ്.
നാല് മണിക്കൂർ നീണ്ട കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം സ്വീകരിച്ച സ്ത്രീയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും റിപോർട്ട് ചെയ്യപ്പെട്ടതായി ലണ്ടനിലെ കിങ്സ് കോളജ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ തഷ്ഫീൻ സാദിഖ് അലി പറഞ്ഞു. കരൾ ദാനം ചെയ്തതിന് ദാതാവിന്റെ കുടുംബത്തോട് നന്ദി അറിയിച്ചു. കൃത്യസമയത്ത് കരൾ ലഭിച്ചതിനാൽ രോഗിയെ രക്ഷിക്കാൻ സാധിച്ചതായും ഡോ അലി പറഞ്ഞു.
ഗുരുതര കരൾ രോഗവുമായി മല്ലിടുകയായിരുന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സമഗ്രമായ അവലോകനവും രോഗനിർണയവും നടത്തി. ദാതാവിനെ ലഭിച്ചപ്പോൾ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ 48 മണിക്കൂർ ഐസിയുവിൽ പാർപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം ഡിസ്ചാർജും ചെയ്തു. അതിനുശേഷം അവൾ സുഖം പ്രാപിച്ചു.
കരൾ മാറ്റത്തിന് ശേഷമുള്ള പരിചരണ പദ്ധതിയുടെ ഭാഗമായി രോഗി ദീർഘകാല മരുന്നുകൾ കൃത്യമായി കഴിക്കണം. ഈ ചരിത്രപരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ തുടർച്ചയായ വിജയം ഉറപ്പാക്കുന്നതിൽ ആഴ്ചതോറുമുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പതിവ് തുടർനടപടികൾ നിർണായകമാകുമെന്നും ഡോ.അലി പറഞ്ഞു.




