റിയാദ്: ‘നൂർ റിയാദ് 2023 ഫെസ്റ്റിവൽ’ തുടർച്ചയായ മൂന്നാം വർഷവും പുതിയ ആറ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. പ്രകാശത്തിന്റെ ഏറ്റവും വലിയ ഉത്സവം നവംബറിലാണ് ആരംഭിച്ചത്.
ഡിസംബർ 30വരെ രാജ്യ തലസ്ഥാനത്തെ അഞ്ച് പ്രധാന സ്ഥലങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഏകദേശം 3 ദശലക്ഷം സന്ദർശകർ എത്തും. മൂന്നു വർഷത്തിനിടെ ആകെ 14 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് നേടിയത്.
നൂർ റിയാദ് 2023 നമ്മുടെ നഗരത്തെ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും പ്രകാശിപ്പിച്ചു. ഇത് അവസാനിക്കുമ്പോൾ, റിയാദിന്റെ കലാ-സാംസ്കാരിക ഭൂപടത്തിൽ പുതു ചരിതം അടയാളപ്പെടുത്തുമെന്ന് റിയാദ് ആർട് എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ ഹസാനി പറഞ്ഞു.