ഷാർജ: കണ്ണൂർ സ്വദേശി ഷാര്‍ജ സജയിൽ വാഹനാപകടത്തില്‍ മരിച്ചു. മുക്കണ്ണന് താഴയിലയപുരയില്‍ ബഷീര്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ജോലിക്ക് പോകുമ്പോൾ ബഷീര്‍ സഞ്ചരിച്ച സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം. ഉടനെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ഹംസ, മാതാവ്: അസീമ, ഭാര്യ: റസിയ. സജയില്‍ ഒരു സ്ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ബഷീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക