കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജംക്‌ഷനിൽ ആരംഭിച്ച മാൾ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം പറഞ്ഞത്. കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിന്റെ പ്രവർത്തികൾ 80 % പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പാലക്കാടിന് പുറമെ കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. കേരളത്തിനു പുറത്ത് ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നീസ്ഥലങ്ങളിലും പദ്ധതി ആരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം നോയിഡയിൽ ഒരുങ്ങുകയാണ്. എൻആർഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി കണ്ടു പിന്തുണയ്ക്കാനുള്ള സർക്കാർ തീരുമാനമാണ് ഇത്തരം വലിയ പദ്ധതികൾക്കു വഴിതുറന്നതെന്നും യൂസഫലി പ്രതികരിച്ചു.
പാലക്കാട് ആരംഭിച്ച ലുലു മാളിൽ 1400 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളിൽ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് പ്രധാന ആകർഷണം. ഗാർഹിക ഉൽപന്നങ്ങളുടെയും ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഉൽപന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ട് ഉണ്ട്. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ലോകപ്രസിദ്ധമായ ഒട്ടേറെ ബ്രാൻഡുകളുടെ സാന്നിധ്യവുമുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക