Saturday, 27 July - 2024

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല, സബാഹ് അൽ നാസർ, ഷർഖ്, ഹവല്ലി, അൽ ഫഹാഹീൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനകളിൽ നിയമലംഘകർ പിടിയിലായി.

താമസ നിയമം ലംഘിച്ച 162 പേർ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ 162 പേരാണ് പിടിയിലായത്. വിവിധ ഗവർണറേറ്റുകളിൽ ലൈസൻസില്ലാതെയും അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. മറ്റൊരു സ്പോൺസറിന് കീഴിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയ 47 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നാലുപേരെ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്നും പിടികൂടി. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറുകയും ചെയ്തു. 

Most Popular

error: