റിയാദ്: കോഴിക്കോട് സ്വദേശി സഊദിയിലെ ഉനൈസയിൽ മരണപ്പെട്ടു. കോഴിക്കോട് പുന്നശ്ശേരി കാക്കൂർ സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ ആണ് മരണപ്പെട്ടത്. അറുപത്തിയാറു വയസായിരുന്നു. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായാണ് മരണം.
ഉനൈസയിൽ വെള്ളം വണ്ടിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക