ജിദ്ദ: വിമാനടിക്കറ്റ് തവണ വ്യവസ്ഥയിൽ എടുക്കാൻ സൗകര്യവുമായി സഊദിയിലെ മുൻ നിര വിമാനകമ്പനി. തവണ വ്യവസ്ഥയിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾ നൽകാനായി മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ് ആണ് സൗകര്യം ഒരുക്കുന്നത്. സഊദിയിലെയും മേഖലയിലെയും മുൻനിര ഷോപ്പിംഗ്, പെയ്‌മെന്റ് ഫിൻടെക് പ്ലാറ്റ്‌ഫോം ആയ തമാറയുമായി ചേർന്ന് ആണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഫ്ലൈ നാസ് വെബ്‌സൈറ്റും ആപ്പും വഴി പുതിയ സേവനം പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കും. ഫ്ലൈനാസ് ടിക്കറ്റ് എടുത്താൽ ടിക്കറ്റ് നിരക്ക് നിരക്ക് നാലു പ്രതിമാസ തവണകളായി വരെ അടക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫ്ലൈനാസും തമാറയും തമ്മിൽ പരസ്പര പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ഫ്ലൈ നാസ് ഡിജിറ്റൽ സെയിൽസ്, ലോയൽറ്റി വൈസ് പ്രസിഡന്റ് അലി ജാസിമും തമാറ കമ്പനി സ്ഥാപക പാർട്ണറും ഡയറക്ടർ ജനറലുമായ തുർക്കി താരിഖ് ബിൻ സർഅയുമാണ് കരാറിൽ ഒപ്പുവെച്ചത്.
സഊദിയിലെ വിവിധ പ്രവിശ്യകളിൽ ഉപയോക്താക്കളുടെ മുൻഗണനകൾ നിറവേറ്റാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വിവിധ പെയ്‌മെന്റ് ഓപ്ഷനുകൾ നൽകാൻ ഫ്‌ളൈ നാസ് ആഗ്രഹിക്കുന്നതായും ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക