മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ദുബൈയിൽ അന്തരിച്ചു

0
1324

ദുബൈ: മലയാളി യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലപ്പുഴ കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് (43 ) ആണ് മരിച്ചത്.

മഷ് രിഖ് ബാങ്ക് ദുബായ് മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. എറണാകുളം വാഴക്കാല കെ എം എം കോളജ് അദ്ധ്യാപിക സാറയാണ് ഭാര്യ.  മക്കൾ :റയാൻ, റൂബൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക