റിയാദ്: സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജുബൈലിന് സമീപം അബുഹദരിയ ഹൈവേയുടെ അരികിലായി നിർത്തിയിട്ട ട്രക്കിൽ അതിന് സമീപത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം പരിശോധനകൾക്ക് ശേഷം സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ആകിബ്.
ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: സർഫറാജ്, മാതാവ്: റുക്‌സാന.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക