പാലം യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും നീളം കൂടിയ പാലമാകുമിത്
ദോഹ/മനാമ: ഏറെ കാലം അകന്നു നിന്നിരുന്ന ഖത്തറും ബഹ്‌റൈനും അടുത്തിടെയാണ് ബന്ധം പുനഃസ്ഥാപിച്ചത്. ഇപ്പോള്‍ അതിവേഗം കൂടുതല്‍ ദൃഢതയാര്‍ന്ന ബന്ധത്തിലേക്ക് നീങ്ങുകയാണ് ഇരുപക്ഷവും. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ സന്ദര്‍ശിച്ച് രാജാവുമായും കിരീടവകാശിയുമായും മറ്റു പ്രമുഖരുമായും ചര്‍ച്ച നടത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചര്‍ച്ചയില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വിഷയമായത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണമായിരുന്നു ഒന്ന്. മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണമായിരുന്നു. ഖത്തറിനെയും ബഹ്‌റൈനെയും ബന്ധിപ്പിച്ചുള്ള പാലം നിര്‍മിക്കുന്നതായിരുന്നു മൂന്നാമത്തെ വിഷയം. പാലം വന്നാല്‍ ഇരുരാജ്യങ്ങളുടെയും മുഖച്ഛായ മാറും. ദ്വീപ് രാജ്യമാണ് ബഹ്‌റൈന്‍. ഒരു ഭാഗം മാത്രം കരാതിര്‍ത്തിയുള്ള രാജ്യമാണ് ഖത്തര്‍.
ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുന്ന ചര്‍ച്ച വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്നു. അതിനിടെയാണ് ഇരുരാജ്യങ്ങളും തെറ്റിയത്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിനെതിരെ ബഹ്‌റൈനും ഉപരോധം പ്രഖ്യാപിച്ചു. 2017 ല്‍ ആരംഭിച്ച ഉപരോധം 2021ലാണ് അവസാനിച്ചത്. എങ്കിലും ബഹ്‌റൈന്‍ ഖത്തറുമായി അടുത്തില്ല. ഈ വര്‍ഷം ഏപ്രിലിലാണ് ബന്ധം പഴയപടിയായത്.
കഴിഞ്ഞ ജനുവരിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. 2017ന് ശേഷം ഇരുവരും സംബന്ധിക്കുന്ന രണ്ടാമത്തെ ചര്‍ച്ചയായിരുന്നു അത്. തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുകയും തര്‍ക്കം പരിഹരിച്ച് നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതോടെയാണ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ച് കടലിലൂടെ പാലം നിര്‍മിക്കുന്ന ചര്‍ച്ച വീണ്ടും ആരംഭിച്ചത്. പാലം യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും നീളം കൂടിയ പാലമാകുമിത്. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വെ മോഡല്‍ തന്നെയാകും ഖത്തര്‍-ബഹ്‌റൈന്‍ പാലവും. ഖത്തറിന്റെ വടക്കും ബഹ്‌റൈന്റെ കിഴക്കന്‍ തീരവും തമ്മിലാണ് ബന്ധിപ്പിക്കുക.
ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്ക് ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ വരെ വേണ്ടി വരാറുണ്ട്. പാലം നിലവില്‍ വന്നാല്‍ അര മണിക്കൂര്‍ മാത്രം മതിയാകും. ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം വരുന്നത്. രണ്ടുവരി ഹൈവേയും ഒരു റെയില്‍ പ്ലാറ്റ്‌ഫോമും ഇരുഭാഗത്തേക്കുമുള്ള അടിയന്തര പാതകളുമാണ് നിര്‍മിക്കുക. രൂപ കല്‍പ്പന വേഗത്തില്‍ തയ്യറാക്കാന്‍ ഇരുരാജ്യങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക