ഒരേസമയം 4 യുവതികളെ വിവാഹം കഴിച്ച് യുവാവ്; വീഡിയോ കണ്ടവരുടെ കിളിപോയി!

വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. എന്നും ഓർക്കാൻ പാകത്തിലാണ് ഓരോ വിവാഹങ്ങളും നടത്തുന്നതും. പലപ്പോഴും വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വിവാഹ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈൽ ആയിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടവരൊക്കെ ആകെ അമ്പരന്നുനിൽക്കുകയാണ്. സംഭവം എന്താണെന്നല്ലേ വിശദമായി തന്നെ അറിയാം…

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘കണ്ടില്ലേ അവൾക്ക് സുധിയെ കാണേണ്ടെന്ന്, അവൾ എന്തൊരു സാധനമാണ്’: കുറ്റപ്പെടുത്തലുകളെക്കുറിച്ച് രേണു’കണ്ടില്ലേ അവൾക്ക് സുധിയെ കാണേണ്ടെന്ന്, അവൾ എന്തൊരു സാധനമാണ്’: കുറ്റപ്പെടുത്തലുകളെക്കുറിച്ച് രേണു
നാല് യുവതികളെ ഒരേ സമയം വിവാഹം കഴിക്കുന്ന യുവാവിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ യുവാവ് നാല് സ്ത്രീകളുമായി അഗ്നിക്ക് വലം വെയ്ക്കുന്നത് കാണാം. നാലും പേരും വിവാഹ വേഷത്തിലാണ് ഉള്ളത്. നാല് പേരുടെ കഴുത്തിലും മാലയുമുണ്ട്.

വളരെ സന്തോഷത്തോടെയാണ് യുവാവിന് കാണാൻ സാധിക്കുന്നത്. വിവാഹപ്പന്തലിൽ തന്നെയാണ് ഈ വിവാഹം നടക്കുന്നത് ചുറ്റും ഉള്ളവർ പൂക്കളെറിഞ്ഞ ആശിർവദിക്കുന്നത് കാണാം. പ്രദക്ഷിണം കഴി‍ഞ്ഞശേഷം നാല് യുവതികളും യുവാവിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് കാണാം. സോഷ്യൽ മീ‍ഡിയയിൽ ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്.

എന്നാൽ ആളുകൾ ഒരു സംശയത്തോടെയാണ് ഈ വീഡിയോ കാണുന്നത്. നാല് പേരെ ഒരു യുവാവ് വിവാഹം കഴിച്ചു എന്നത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വെറുതേ വീഡിയോ എടുക്കാൻ‌ ചെയ്തതാണെന്ന് പറയുന്നത്. റീൽസ് ചെയ്യാൻ വീഡിയോ എടുത്തപ്പോൾ എങ്ങോട്ടാണ് വലം വെയ്ക്കണ്ടതെന്ന് പോലും മറന്നുപോയെന്നും ചിലർ കമന്റ് ചെയ്യുന്നു.

വ്യൂസിനും ലൈക്കിനും വേണ്ടി എന്തൊക്കെയാണ് ആളുകൾ കാണിക്കുന്നതെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. നാല് പേരെ ഒരേ പന്തലിൽ വെച്ച് വിവാഹം കഴിക്കാൻ ഇവൻ ആരാണെന്ന തരത്തിലും കമന്റുകൾ ഉണ്ട്. വിവാഹം എന്ന് പറയുന്നതൊക്കെ വളരെ പവിത്രമായ ഒന്നാണ് ഇങ്ങനെ കോമാളിത്തരം കാണിക്കാനുള്ളതല്ലെന്നും ചിലർ പറയുന്നു,

എന്തായാലും ഇതൊരു യഥാർത്ഥ കല്യാണമായി ആരും കരുതുന്നില്ല. വെറുതേ തമാശയ്ക്ക് വേണ്ടി ചെയ്തതാവാമെന്ന് സോഷ്യൽ മീഡിയ പറയുന്നത്. എന്തായാലും നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇപ്പോഴും കമന്റുകൾ വന്നുകാെണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് ആണ് ഈ വീഡിയോ പങ്കുവെച്ചത്, നിരവധി ലൈക്കും ഈ വീഡിയോ നേടി…

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error:
Exit mobile version