റിയാദ്: സഊദി അറേബ്യയില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ചുപേര്‍ ചേര്‍ന്ന് മറ്റൊരാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ സെക്യൂരിറ്റി പട്രോള്‍ സംഘം, ദമ്മാം സിറ്റി പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. വീഡിയോ പരിശോധിച്ചാണ് അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. അറസറ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വീഡിയോ👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




