ട്യൂഷൻ കഴിഞ്ഞ് വരുംവഴി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി; അന്വേഷിച്ചപ്പോൾ വൻട്വിസ്റ്റ്!

0
3412

കൊല്ലം: പോലീസിനെയും നാട്ടുകാരേയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി വിദ്യാർത്ഥി. തന്നെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ അന്വേഷിച്ചപ്പോഴാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൊല്ലം, ചവറയിലാണ് സംഭവം. വെള്ളിയാഴ്ച ട്യൂഷൻ കഴി‍ഞ്ഞ് മടങ്ങി വരുന്ന സമയത്ത് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞത്. ഇതിന് പിന്നാലെ തന്നെ വീട്ടുകാർ പോലീസിനെ സംഭവം അറിയിച്ചു. കാവിന് സമീപത്ത് നിന്ന് രണ്ട് പേർ നടന്ന് വന്നതിന് പിന്നാലെ ഒരു കാർ വന്നെന്നും അത് കണ്ട് താൻ ഓടി രക്ഷപ്പെട്ടുവെന്നുമാണ് വിദ്യാർത്ഥി പറഞ്ഞത്.

സംഭവം നടന്നു എന്ന് പറയുന്ന കാവിന് സമീപത്ത് പുറത്തുനിന്നും ആളുകൾ വരാറുണ്ട്. അങ്ങനെ ആരെങ്കിലും വന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ‌ വരുന്നതെന്ന് തോന്നിയതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.

എന്നാൽ പിന്നീടാണ് എന്താണ് അവിടെ യഥാർത്ഥത്തിൽ‌ സംഭവിച്ചതെന്ന് മനസ്സിലായത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് ട്യൂഷന് പോകാനുള്ള മടി കൊണ്ടാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് വിദ്യാർത്ഥി പോലീസിനോട് വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക