റിയാദിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി മരിച്ചു

0
2209

റിയാദ്: ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് പോകവേ മലയാളി മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ ആണ് റിയാദിൽ മരണപ്പെട്ടത്. താമസസ്ഥലത്ത് നിന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അൽ ഉബൈദ് ഹോസ്പിറ്റലിലേക്ക് പോകവേയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.

ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. പരേതരായ ഇമ്പിച്ചി, കദീജ കുട്ടി എന്നിവരാണ് മാതാപിതാക്കൾ.

മയ്യത്ത് റിയാദിൽ ഖബ്റടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക