മലയാളി ശുചീകരണ തൊഴിലാളിക്ക് 22 ലക്ഷത്തിലേറെ രൂപയുടെ യുഎഇ ഗവ. അവാർഡ്; ജീവിതം മാറി മറിഞ്ഞെന്ന് പ്രമീള

0
1955

അബുദാബി: അബുദാബി കനേഡിയൻ മെഡിക്കൽ സെന്ററി (സിഎംസി)ല്‍ ജോലി ചെയ്യുന്ന മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ 22 ലക്ഷത്തിലേറെ രൂപ(1 ലക്ഷം ദിർഹം)യിലേറെ വിലമതിക്കുന്ന എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി പ്രമീള കൃഷ്ണ(51)നാണ് ഒരു ലക്ഷം ദിർഹം കൂടാതെ, സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന പുരസ്കാരം സ്വന്തമാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് പ്രസിഡ‍ൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള സ്വീകരിക്കുന്നു. മനുഷ്യവിഭവ ശേഷി മന്ത്രി ഡോ.അബ്ദുൽറഹ്മാൻ അൽ അവാർ സമീപം

പ്രസിഡ‍ൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി. മനുഷ്യവിഭവ ശേഷി മന്ത്രി  ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ സംബന്ധിച്ചു. 13 വർഷമായി സിഎംസിയിൽ ജോലി ചെയ്യുന്ന പ്രമീളയുടെ ജോലിയിലുള്ള ആത്മാർഥതയും സത്യസന്ധതയും ഉൗർജസ്വലതയുമൊക്കെ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്.  നേരത്തെ  അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും  സിഎംസിയുടെ അവാർഡും  ലഭിച്ചിട്ടുണ്ട്.

പ്രമീള

അബുദാബിയിൽ നഴ്സായിരുന്ന സഹോദരൻ പ്രസാദ് അയച്ചുകൊടുത്ത സന്ദർശക വിസയിൽ 2019ലാണ് പ്രമീള ഉപജീവനമാർഗം തേടി യുഎഇയിലെത്തിയത്. ഭർത്താവ് നേരത്തെ മരിച്ചുപോയതിനാൽ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും താമസിക്കാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സാക്ഷാത്കരിക്കുകയായിരുന്നു ലക്ഷ്യം. നാട്ടിൽ 500 രൂപയിൽ താഴെ ദിവസക്കൂലിക്ക് ജോലി ചെയ്തുവരുമ്പോഴായിരുന്നു ഗൾഫിലെത്തിയത്. എന്നാൽ, യുഎഇ മണ്ണ് പ്രമീളയ്ക്ക് നേട്ടങ്ങൾ മാത്രം സമ്മാനിച്ചു. എന്തു കാര്യം ചെയ്യുമ്പോഴും അതിനെ ആത്മാർഥതയോടെ സമീപിക്കണമെന്ന ചിന്തയാണ് തന്റെ വിജയത്തിന് കാരണമെന്ന് വാർത്ത പ്രസിദ്ധീകരിച്ച മനോരമ മനോരമ ഓൺലൈനിനോട് പ്രമീള പങ്ക് വെച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക