‘നാമെല്ലാം ഇന്ത്യക്കാർ’ എന്ന പ്രമേയത്തിൽ 80 ദിവസംകൊണ്ട് 7500 കിലോമീറ്റർ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്.
ഷാർജ: യു.എ.ഇ. യെ മലയാളികളുടെ സ്നേഹമറിയിച്ചും ഈ രാജ്യത്തിന്റെ സവിശേഷത ലോകത്തെ അറിയിക്കാനുമായി കൊല്ലം മടത്തറ സ്വദേശി അൽത്താഫ് ജൗഹരി (27) സൈക്കിളിൽ യു.എ.ഇ. മുഴുവൻ സഞ്ചരിക്കുന്നു. അഞ്ചു ദിവസത്തെ യു.എ.ഇ. യാത്ര റാസൽഖൈമയിൽ നിന്ന് തുടങ്ങി അബുദാബിയിൽ സമാപിക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യു.എ.ഇ. യുടെ 52 – മത് ദേശീയദിനത്തിൽ രാജ്യം മുഴുവൻ സൈക്കിളിൽ ചുറ്റിക്കാണണമെന്ന ആഗ്രഹത്തിൽ മുംബൈയിൽ നിന്ന് വിമാനത്തിൽ യു.എ.ഇ. യിലെത്തിയതാണ്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും സൈക്കിൾസഞ്ചാരം പൂർത്തിയാക്കിയാണ് അൽത്താഫ് യു.എ.ഇ.യിലെത്തിയത്. ‘നാമെല്ലാം ഇന്ത്യക്കാർ’ എന്ന പ്രമേയത്തിൽ ജമ്മുവിൽനിന്ന് തുടങ്ങി കൊൽക്കത്ത, ബിഹാർ, ഒഡിഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ 80 ദിവസംകൊണ്ട് 7500 കിലോമീറ്റർ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്.
കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ത്യയുടെ മഹത്ത്വമറിയിച്ചു കൊണ്ടുള്ള സഞ്ചാരം പൂർത്തിയാക്കി മുംബൈ വഴി നേരെ യു.എ.ഇ.യിലെത്തുകയായിരുന്നു. ഈ യാത്ര താത്കാലത്തേക്ക് അവസാനിപ്പിക്കുന്നെങ്കിലും ഭാവിയിൽ ബൈക്കിൽ യൂറോപ്പ് മുഴുവൻ സഞ്ചരിക്കണമെന്നതും യു.എ.ഇ. യിലെ മുൻ പ്രവാസികൂടിയായ അൽത്താഫിന്റെ വലിയ സ്വപ്നമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക