മലയാളിയെ സ്‌നേഹിച്ച യു.എ.ഇക്ക് നന്ദി അറിയിച്ച് എം.എ. യൂസഫലി

0
1217

ദുബൈ: മലയാളിയെ സ്‌നേഹിച്ച യു.എ.ഇക്ക് നന്ദിപഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

”1973 ഡിസംബര്‍ 31-നാണ് യു.എ.ഇയില്‍ എത്തിയത്. ദുബായില്‍ കപ്പലില്‍നിന്ന് ഇറങ്ങി അബുദാബിയില്‍ പോയി. അന്നുമുതല്‍ സ്ഥിരതാമസം അബുദാബിയിലാണ്. യു.എ.ഇയില്‍ എത്തിയിട്ട് ഈ മാസം 31-ന്‌ 50 വര്‍ഷം തികയും. ഈ കാലഘട്ടത്തിലുള്ള എല്ലാ ദേശീയദിന ആഘോഷത്തിലും പങ്കെടുത്തിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ ഈ വര്‍ഷവും പങ്കെടുക്കും.

മലയാളികള്‍ക്ക് ജോലിചെയ്യാനും കച്ചവടംചെയ്യാനും മിച്ചംവരുന്ന തുക യാതൊരു ബുദ്ധിമുട്ടുംകൂടാതെ സ്വന്തം രാജ്യത്തേക്കയക്കാനും അനുവാദം തരുന്ന വിശാലഹൃദയരായ ഭരണാധികാരികളാണ് യു.എ.ഇയില്‍ ഉള്ളത്. മലയാളികളെ ഇവര്‍ക്ക് വിശ്വാസവും സ്‌നേഹവുമാണ്. എല്ലാ കൊട്ടാരങ്ങളിലും മലയാളികളുണ്ട്. ലോകത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് യു.എ.ഇയിലാണ്.

എന്നേപ്പോലെ ഇവിടെയെത്തിയ മലയാളികള്‍ക്ക് എല്ലാ സഹായവും ഈ രാജ്യം ചെയ്യുന്നുണ്ട്. സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും മലയാളികളുടെ പേരിലും അവരോട് എപ്പോഴും നന്ദി പറയാറുണ്ട്. യു.എ.ഇ സാമ്പത്തികമായി ശക്തമായി വളരട്ടെ. കാരണം ഈ സമ്പദ്‌വ്യവസ്ഥ വളരേണ്ടത് പ്രധാനമായും നമ്മുടെ ആവശ്യമാണ്. ഈ രാജ്യം നമുക്ക് തന്ന എല്ലാ കാര്യത്തിനും നന്ദി പറഞ്ഞ് ദേശീയദിനം ആഘോഷിക്കാം”, യൂസുഫലി പറഞ്ഞു.

ദേശീയദിനം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും യു.എ.ഇ ഭരണാധികാരികള്‍ക്കും അദ്ദേഹം ദേശീയദിനാശംസകളും നേര്‍ന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക