വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം 8 മണിക്കൂറിലധികമായി വൈകുന്നതിനെതുടര്‍ന്ന് മലയാളികളായ യാത്രക്കാർ ദുരിതത്തിലായി. മലയാളികൾ ഡൽഹി വിമാനത്താവളത്തില്‍ കുടുങ്ങിയെന്നാണ് പരാതി. ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് വൈകീട്ട് മൂന്നിന് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 465 വിമാനമാണ് വൈകുന്നത്.
നിരവധി മലയാളികൾ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയത്. ഭക്ഷണവും വെള്ളവും പോലും നൽകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. പ്രതിഷേധിച്ചതോടെ രാത്രി പത്തോടെയാണ് ഭക്ഷണം നല്‍കിയത്. കാരണം അന്വേഷിച്ചപ്പോൾ പൈലറ്റ് ജോലി കഴിഞ്ഞ് പോയെന്നാണ് മറുപടി നൽകിയെന്നും യാത്രക്കാർ പറഞ്ഞു. വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




