നാട്ടിലേക്ക് വരാനിരിക്കെ നിലമ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

0
2658

ഭാര്യ അപൂർവയെയും കൂട്ടി ഇന്നു നാട്ടിൽ വരാനിരിക്കുകയായിരുന്നു

നിലമ്പൂർ: യുഎഇയിൽ വാഹനാപകടത്തിൽ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു മരിച്ചത്. ഷാർജയിൽ വെച്ചാണ് അപകടം.

28ന് രാത്രിയാണ് ദാരുണമായ അപകടം നടന്നത്. അബുദാബിയിൽ നിന്ന് ഷാർജയിലെ താമസസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാർജയിലുള്ള ഭാര്യ അപൂർവയെയും കൂട്ടി ഇന്നു നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഇതിനുള്ള നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ്, അപകടം നടന്നത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക