റിയാദ്: 2026ഓടെ റിയാദിലും ജിദ്ദയിലും ഇലക്ട്രിക് വിമാനങ്ങൾ പറക്കും. ഇതിനായി അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിങ് (ഇവിറ്റോൾ) ഇനത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിക്കാനുള്ള ഭാവി അവസരങ്ങൾ നിർണയിക്കാൻ ഫ്‌ളൈ നാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിഷൻ 2030 സുസ്ഥിര ലക്ഷ്യങ്ങളും വ്യോമയാന മേഖലയിലെ ലക്ഷ്യങ്ങളും കൈവരിക്കാനും ഈ പങ്കാളിത്തം സഹായിക്കും. കൂടാതെ ഇലക്ട്രിക്ക് വിമാന സർവീസുകളുടെ പ്രാദേശിക സംവിധാനം കെട്ടിപ്പടുത്തും ഇതിന് പിന്തുണ നൽകിയും സൗദിയിൽ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്താൻ കരാർ സഹായിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക