വേൾഡ് എക്സ്പോ സഊദിയിൽ

0
736

വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: 2030 ലെ വേൾഡ് എക്സ്പോ സഊദിയിൽ അരങ്ങേറും. പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്ത് നടക്കുന്ന 173ാമത് ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സഊദി തലസ്ഥാന നഗരിയായ റിയാദിൽ ആയിരിക്കും എക്സ്പോ അരങ്ങേറുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അംഗ രാജ്യങ്ങൾ രഹസ്യബാലറ്റിലൂടെയാണ് സഊദിയെ 2030 വേൾഡ് എക്സ്പോക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഓരോ രാജ്യത്തിനും ഒരു വോട്ട് എന്ന രീതിയിൽ 182 രാജ്യങ്ങളാണ് തെരെഞ്ഞെടുപ്പിൽ പങ്കെടുത്തുത്. 182 രാജ്യങ്ങളിൽ 130 രാജ്യങ്ങൾ സഊദിയെ പിന്തുണച്ചു. സഊദിക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രൈൻ, എന്നീ രാജ്യങ്ങളും വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനായി മത്സര രംഗത്തുണ്ടായിരുന്നു. പിന്തുണ നൽകിയ എല്ലാ രാജ്യങ്ങൾക്കും സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ നന്ദി അറിയിച്ചു. 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ റിയാദിൽ വെച്ച് എക്സ്പോ നടത്താനാണ് സഊദിയുടെ തീരുമാനം.

വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. മാനവികതയുടെ മികച്ച ഭാവിക്കായി വേൾഡ് എക്സോപോയുടെ ചരിത്രത്തിലെ തന്നെ അഭൂതപൂർവമായ പതിപ്പിനായിരിക്കും സഊദി ആതിഥേയത്വം വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

2030 ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള സഊദിയുടെ ഫയൽ കഴിഞ്ഞ ജൂണിൽ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. കൂടാതെ 7.8 ബില്യണ് ഡോളർ ഇതിനായി അനുവദിക്കുകയും ചെയ്തു. സഊദിയുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ പ്രത്യേക കമ്മറ്റി സഊദിയിലെത്തി പരിശോധനയും പൂർത്തിയാക്കിയിരുന്നു. പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക