വിദ്യാർത്ഥികളെ നവകേരള സദസ്സിനായി റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാന അധ്യാപകന് നോട്ടീസ്

0
1270

മലപ്പുറം: വിദ്യാർത്ഥികളെ നവകേരള സദസ്സിനായി റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാന അധ്യാപകന് നോട്ടീസ്. മന്ത്രിമാരെ അഭിവാദ്യം ചെയ്യാൻ വിദ്യാർത്ഥികളെ നട്ടുച്ചയ്ക്ക് ഏറെ നേരം റോഡരികിൽ നിർത്തിയതിനാണ് മലപ്പുറം എടപ്പാൾ തുയ്യം ജി.എൽ.പി സ്‌കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവൻ കാടാട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഉച്ചക്ക് ഒരു മണിക്കാണ് വിദ്യാർത്ഥികളെ സ്കൂളിന് പുറത്ത് റോഡിൽ നിർത്തിയത്.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം പാലിച്ചില്ല. വിദ്യാർത്ഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണ് എന്നും നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് മലപ്പുറം ഡി ഡി ഇയുടെ നിർദേശം. മെമ്മോ കൈപ്പറ്റി 7 ദിവസത്തിനകം മറുപടി നൽകണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.