Saturday, 27 July - 2024

ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു, മൃതദേഹം കൃഷിയിടത്തിൽ കുഴിച്ചിട്ടു; 20കാരൻ അറസ്റ്റിൽ

ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു

പട്ന: മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചിട്ടു. സംഭവത്തിൽ പ്രതിയായ ലാൽ ബാബു (20)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫർപുരിലാണ് അതിദാരുണമായ സംഭവം. ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. 
മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ എത്തിയതായിരുന്നു പെൺകുട്ടി.

വൈകിട്ട് പെൺകുട്ടിയുടെ അടുത്തു വന്ന് ഇയാൾ സംസാരിക്കുന്നത് മാതാപിതാക്കൾ കണ്ടിരുന്നു. അപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ ഇയാളെ വിലക്കുകയും ഇയാള്‍ അവിടെ നിന്ന് പോവുകയും ചെയ്തു. രാത്രി പത്തുമണിയോടെ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായി. വീട്ടുകാർ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി.

ലാൽ ബാബു കുട്ടിയോട് സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ കുട്ടിയെ പീഡിപ്പിച്ചു കൊന്ന വിവരം ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നുവയസ്സുകാരിയുടെ മൃതദേഹം കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Most Popular

error: