ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ധയിൽ വെച്ച് മരണപ്പെട്ട യുവ പണ്ഡിതൻ ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൾ അസീസ് സഖാഫിയുടെ മയ്യിത്ത് ജിദ്ധയിലെ റുവൈസ് മഖ്‌ബറയിൽ ഞായറാഴ്ച സുബ്ഹിക്ക് ശേഷം നിരവധി ആളുകളുടെ സാന്നിദ്ധ്യത്തിൽ മറവ് ചെയ്തു. ജിദ്ധയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത്കൊണ്ടിരിക്കെ വെള്ളിയാഴ്ച രാത്രി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഇന്നലെ പുലർച്ചെ മരണപ്പെടുകയുമായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജിദ്ധയിലെ അഹ്ദാബ് ഇന്റർനാഷണൽ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്ന അദ്ധേഹം താൽകാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയും പിന്നീട് മറ്റൊരു വിസയിൽ തിരിച്ചു വന്നതായിരുന്നു. നാട്ടിലും ജിദ്ധയിലും സുന്നീ പ്രാസ്ഥാനിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകങ്ങളായ ഐ സി എഫ്, ആർ എസ് സി നേതൃരംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ധേഹം ഐ സി എഫ് മുശ്‌രിഫ യൂണിറ്റ് പ്രസിഡണ്ട്, ആർ എസ് സി അനാക്കിഷ് സെക്ടർ കൺവീനർ, സോൺ എക്സിക്യൂട്ടീവ് മെമ്പർ, ഇമാം റാസി മദ്രസാ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. നാട്ടിലായിരിക്കെ മർകസ് നോളഡ്ജ് സിറ്റിയിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.
ഗൂഡല്ലൂർ പാക്കണകുത്ത് കല്ലൻ അബൂബക്കറിന്റെ മകനാണ്. മാതാവ് നഫീസ. ഭാര്യ: സുഹൈമ, മക്കൾ: ബിശ്‌റുൽ ഹാഫി, ഫാത്തിമ ലൈബ, അംജദ് അലി.
ഐ സി എഫ് ജിദ്ധ വെൽഫെയർ വിംഗ് നേതാക്കളായ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, അബ്ദുന്നാസർ മണ്ണാർക്കാട് എന്നിവർ ആവശ്യമായ ഇടപെടലുകൾ നടത്തുകയും ഐസിഎഫ് ജിദ്ധ സെൻട്രൽ പ്രസിഡണ്ട് ഹസ്സൻ സഖാഫി, സെൻട്രൽ ഭാരവാഹികളായ മുഹമ്മദ് അൻവരി കൊമ്പം, മുഹ്‌സിൻ സഖാഫി, മൊയ്‌തീൻ കുട്ടി സഖാഫി, യഹ്‌യ ഖലീൽ നൂറാനി, മുഹ്‌യിദ്ധീൻ അഹ്‌സനി എന്നിവർ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന അബ്ദുൽ അസീസ് സഖാഫിയുടെ ആകസ്മിക വിയോഗത്തിൽ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




