പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക – കേരളാ ബാങ്ക് വായ്‌പ്പാമേള

0
2189

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി ഡിസംബര്‍ 14 ന് വായ്‌പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിൽ കോട്ടയം ജില്ലകാർക്കാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ്  വായ്‌പ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ  രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.