ദോഹ: കടൽകാക്കളെ വേട്ടയാടി പിടിച്ചവർ അറസ്റ്റിൽ. വിൽപനയ്ക്കായി പിടിച്ച കടൽകാക്കകളെ മീൻപിടിത്ത ബോട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അൽ റുവൈസ് തുറമുഖത്താണ് മറൈൻ സംരക്ഷണ വകുപ്പ് അധികൃതർ കണ്ടെത്തിയത്.
മീൻപിടിത്ത ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കടൽകാക്കളെ പിടിച്ചവരെ അധികൃതർ അറസ്റ്റ് ചെയ്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.
അതേസമയം എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അധികൃതർ കടൽകാക്കകളെ രക്ഷപ്പെടുത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പങ്കുവച്ചിരുന്നു.




