മദീന: റിയാദിലേക്ക് പറന്ന സഊദി എയർലൈൻസിന് മദീനയിൽ അടിയന്തിര ലാന്റിംഗ്. യാത്രക്കാരനായ യമനി യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പടിഞ്ഞാറൻ വാണിജ്യ നഗരിയായ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലേക്ക് പറന്നുയർന്ന വിമാനമാണ് മദീനയിൽ അടിയന്തിര ലാന്റിംഗ് നടത്തിയത്. പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിലുണ്ടായിരുന്ന സഊദി മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക ഇടപെടലിനെ തുടർന്ന് ക്യാപ്റ്റൻ മദീനയിൽ അടിയന്തര ലാൻഡിംഗ് തീരുമാനീക്കുകയായിരുന്നു.
ജിദ്ദയിൽ നിന്ന് പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ യെമൻ യുവതിക്ക് ബോധക്ഷയം സംഭവിച്ചതായി വിമാനത്തിലെ യാത്രക്കാർ പറഞ്ഞു. അവരുടെ അവസ്ഥയെക്കുറിച്ച് വിമാന ജീവനക്കാരെ അറിയിക്കുകയും വിമാനത്തിലുണ്ടായിരുന്ന സഊദി മെഡിക്കൽ സംഘം പരിചരണത്തിന് ഹാജരാകുകയുമായിരുന്നു.
യുവതിയുടെ നില ഗുരുതരമായി തുടരുന്നതിനാൽ വൈകാതെ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ സംഘം വിമാന ജീവനക്കാരോട് നിർദ്ദേശിച്ചു. അവരുടെ അവസ്ഥയെക്കുറിച്ച് പൈലറ്റിനെ അറിയിച്ച ശേഷം, യാത്രയുടെ ഗതി മാറ്റാനും മദീന വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താനും അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനും പൈലറ്റ് തീരുമാനിക്കുയയായിരുന്നു. വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം യമനി യുവതിയെ ഏറ്റെടുക്കുകയും വേണ്ട ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക