ഡിസംബർ 5-ന് നടക്കുന്ന ഉച്ചകോടിയിൽ ജിസിസി ഏകീകൃത വിസ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും
കെയ്‌റോ: പ്രവാസികൾ ഉൾപ്പെടെ ഏവരും കാത്തിരിക്കുന്ന ജിസിസി ഏകീകൃത വിസ അടുത്ത മാസം പ്രഖ്യാപിക്കും. അടുത്ത മാസം ദോഹയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നേതാക്കളുടെ ഉച്ചകോടിയിൽ പുതിയ വിസ പദ്ധതി അവതരിപ്പിക്കുമെന്ന് ഗൾഫ് ഉദ്യോഗസ്ഥൻ ആണ് അറിയിച്ചത്. ആറു ഗൾഫ് രാജ്യങ്ങളിലും സഞ്ചരിക്കാൻ സാധിക്കുന്ന ഒറ്റ ടൂറിസ്റ്റ് വിസ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അവതരിപ്പിക്കും. ഡിസംബർ അഞ്ചിന് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ വിസ പ്രോജക്ട് പ്രഖ്യാപിക്കുമെന്ന് ജിസിസി സഖ്യം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ അസീസ് ആലുവൈശിഗ് സഊദി അൽ ഇഖ്ബാരിയ റേഡിയോയോട് വെളിപ്പെടുത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ മാസം ആദ്യം, ജിസിസി ആഭ്യന്തര മന്ത്രിമാർ ഒമാനിൽ യോഗം ചേർന്ന്, അവരുടെ വിനോദസഞ്ചാരവും സമ്പദ്‌വ്യവസ്ഥയും ഉയർത്തുന്നതിനുള്ള നാഴികക്കല്ലായി ജിസിസി രാജ്യങ്ങൾക്കിടയിൽ ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഒമാനിലെ ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗം വരാനിരിക്കുന്ന ജിസിസി ഉച്ചകോടിയിൽ അവതരിപ്പിക്കാൻ ഏകകണ്ഠമായി അംഗീകാരം നൽകിയതായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി കഴിഞ്ഞ മാസം പറഞ്ഞു.
ജിസിസി അംഗരാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് നേരിട്ടിരുന്ന ടൂറിസ്റ്റ് വിസയുടെ അഭാവം, സുരക്ഷാ പരിഗണനകൾ എന്നിങ്ങനെ രണ്ട് തടസ്സങ്ങളായിരുന്നു പദ്ധതി നടപ്പാക്കുന്നതിൽ നേരത്തെ നേരിട്ടിരുന്നതെന്ന് ആലുവൈശഗ് പറഞ്ഞു. ജിസിസി പ്രഖ്യാപനം നടന്നാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഷെൻഗൻ പോലെയുള്ള ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഓരോ ജിസിസി രാജ്യത്തിന്റെയും ആഭ്യന്തര സംവിധാനങ്ങളുടെ സന്നദ്ധതയ്ക്ക് വിധേയമായി 2024 നും 2025 നും ഇടയിൽ ഇപ്പോൾ പ്രഖ്യാപിക്കുന്ന ഏകീകൃത വിസയ്‌ക്കായി പ്രത്യേക നിയന്ത്രണങ്ങളും നിയമനിർമ്മാണങ്ങളും രൂപീകരിച്ച് നടപ്പിലാക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (WAM) പറഞ്ഞു. ഏകീകൃത ടൂറിസ്റ്റ് വിസയിൽ ആറ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് പുതിയ വിസ സംവിധാനം അനുവദിക്കുമെന്ന് അൽ മാരി ചൂണ്ടിക്കാട്ടി. ഏകീകൃത വിസ നിലവിൽ വരുന്നതോടെ വിദേശ വിനോദ സഞ്ചാരികളുടെ പുതിയ പ്രവാഹത്തെ സ്വാഗതം ചെയ്യാൻ യുഎഇ ഒരുങ്ങുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
1981-ൽ സ്ഥാപിതമായ ജിസിസി സഖ്യത്തിൽ യുഎഇ, സഊദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഉള്ളത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക