കോഴിക്കോട് നിന്നും സഊദിയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

0
1536

ഇന്ന് വൈകീട്ട് പുറപ്പെടേണ്ട വിമാനം ഇനി രാവിലെയെ പുറപ്പെടൂ എന്ന് ഇൻഡിഗോ

കോഴിക്കോട്: കോഴിക്കോട് നിന്ന് സഊദിയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു. പൈലറ്റ് ഇല്ലാത്തതാണ് വിമാനം ഇപ്പോൾ വൈകാൻ കാരണമെന്നാണ് വിവരം. വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് ഇപ്പോഴും പുറപ്പെടാൻ കഴിയാതെ ഇവിടെ കിടക്കുന്നത്. ഇതോടെ, നിരവധി ആളുകൾ എയർപോർട്ടിൽ കുടിങ്ങികിടക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വൈകുന്നേരം 6 മണിക്ക് പോകേണ്ട വിമാനം ഈ സമയത്തിന് അര മണിയ്ക്കൂർ മുമ്പാണ് ടെക്നിക്കൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് പോകാൻ സാധിച്ചില്ലെന്ന് അറിയിച്ചത്. ഡൽഹിയിൽ നിന്ന് മറ്റൊരു വിമാനം എത്തുന്നുന്നുണ്ടെന്നും രാത്രി 9:30 ഓടെ പുറപ്പെടുമെന്നും അറിയിച്ചിരുന്നു. പിന്നീട് 11:30 നാകും പുറപ്പെടുക എന്ന് അറിയിച്ചു. എന്നാൽ രാതി ഇതേ സമയം ആയപ്പോൾ ഇനി വിമാനം പുറപെടാൻ കഴിയില്ലെന്നും രാവിലെ ആറു മണിക്ക് ആയിരിക്കും പുറപ്പെടാൻ കഴിയുകയെന്നുമാണ് അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.

ഉംറ തീർത്ഥാടകരും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഇരുന്നൂറോളം ആളുകളാണ് എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഉംറ തീർത്ഥാടകർ ഇഹ്റാമിൽ ആണ് കഴിയുന്നത്. ഇവർക്ക് താമസ സൗകര്യം പൊറുക്കാൻ പോലും വിമാന അധികൃതർ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിൽ രാത്രി 12 മണിയോടെ 80 ആളുകൾക്ക് താമസ സൗകര്യം ഒരുക്കിയെന്ന് അറിയിച്ചെങ്കിലും രാവിലെ 6 മണിക്ക് പോകേണ്ടതിനാൽ 3 മണിക്ക് എയർപോർട്ടിൽ എത്തിച്ചേരുകയും വേണം. അതിനാൽ വെറും രണ്ട് മണിക്കൂറിനായി ആളുകൾ പോകില്ലെന്ന് മനസിലാക്കിയാണ് ഇത്ര വൈകി പേരിനൊരു താമസ സൗകര്യം എന്ന് പറയുന്നതെന്ന് യാത്രക്കാർ ആരോപിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക