ജിദ്ദ: ‘വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മിറ്റികൾ’ എന്ന ജിദ്ദ – മലപ്പുറം ജില്ല കെഎംസിസിയുടെ കാമ്പനിയിന്റെ ഭാഗമായി മൂർക്കനാട് പഞ്ചായത്ത് കെഎംസിസി കൗൺസിൽ യോഗം നടന്നു. ഷറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം മങ്കട മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് സമദ് മൂർക്കനാട് ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യോഗത്തിൽ മുഹമ്മദ് തേക്കഞ്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഇ. സി അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. റഷീദ് പനങ്ങാങ്ങര, യൂസുഫ് വെള്ളില, നൗഫൽ കുറുവ, മുത്തു വെള്ളില, അഹ്‌മദ് കുട്ടി കുറവാണി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫിറോസ് താഴേരി സ്വാഗതവും കുഞ്ഞി മുഹമ്മദ് മൂർക്കനാട് നന്ദിയും പറഞ്ഞു. വരണാധികാരി യൂസുഫ് വെള്ളില, നിരീക്ഷകൻ റഷീദ് പനങ്ങാങ്ങര എന്നിവർ കമ്മിറ്റി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: ചെയർമാൻ: അഷ്‌റഫ് പുന്നക്കാട്, വൈസ് ചെയർമാൻമാർ: വി. പി കരീം, സൈനുദ്ധീൻ മേൽമുറി. പ്രസിഡന്റ്: മുഹമ്മദ് തെക്കഞ്ചേരി (ബാവ), വൈസ് പ്രസിഡന്റുമാർ: എം. ഷഫീഖ്, വി. പി നാസർ, കെ. സി ഷാനവാസ്, കെ. പി ശംസുദ്ധീൻ. ജനറൽ സെക്രട്ടറി: ഫിറോസ് താഴേരി. ഓർഗനൈസിങ് സെക്രട്ടറി: വി. ലത്തീഫ് സെക്രട്ടറിമാർ: ഖാലിദ് കൊണ്ടേത്ത്, ഹുസൈൻ വെള്ളാട്ട്, അഷ്‌റഫ് കീഴ്മുറി, എം. ടി ശിഹാബ്. ട്രഷറർ: കുഞ്ഞു മുഹമ്മദ് മൂർക്കനാട്. എക്സിക്യൂട്ടീവ് അംഗങ്ങൾ: സുബൈർ മണി, സ്വാബിർ വെങ്ങാട്, നിയാസ് വാലയിൽ, പി. പി അഫ്സൽ ബാബു, വി. പി ജലീൽ, കെ. ടി അബ്‌ദു പുന്നക്കാട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക