സഊദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

0
1836

റിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുല്ലത്തീഫ് (46) ആണ് റിയാദിന് സമീപം അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദീർഘകാലമായി അൽഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്ലത്തീഫിനെ 10 ദിവസം മുമ്പാണ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കുന്നതിനായിഅൽഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്.

ഭാര്യ: ഉമ്മു സൽമ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദ് അഷ്‌റഫ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക