കുട്ടികളുടെ ബാല്യവും നിഷ്കളങ്കതയും നശിപ്പിക്കപ്പെട്ട സംഭവമാണെന്നും പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി നിരീക്ഷിച്ചു
കലിഫോർണിയ/യുഎസ്: പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ച ‘നാനി’ എന്നറിയപ്പെടുന്ന യുവാവിന് 707 വർഷം തടവുശിക്ഷ. മാത്യു സാക്ര്‌സെസ്കിയാണ് 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടെ പീഡനത്തിനിരയാക്കിയത്. 2014 ജനുവരി മുതൽ 2019 മേയ് വരെയുള്ള കാലയളവിലായിരുന്നു പീഡനം. രണ്ട് വയസ്സുമുതലുള്ള കുട്ടികളെ ഇയാൾ പീഡിപ്പിച്ചുവെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുട്ടികളെ പരിചരിക്കുമെന്ന് വെബ്സൈറ്റിലൂടെയാണ് മാത്യു രക്ഷിതാക്കളെ അറിയിച്ചിരുന്നത്. ‘യഥാർഥ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് നിരവധി സേവനങ്ങൾ നൽകുമെന്നും അറിയിച്ചിരുന്നു. രക്ഷിതാക്കൾ പുറത്തുപോകുമ്പോൾ കുട്ടികളെ പരിചരിക്കൽ, രാത്രി പരിചരണം, മാർഗനിർദേശം നൽകൽ തുടങ്ങിയവയും വാഗ്ദാനം ചെയ്തു.

നിരവധി രക്ഷിതാക്കളാണ് കുട്ടികളെ പരിചരിക്കുന്നതിന് ഇയാളെ സമീപിച്ചത്. പരിചരണത്തിനെത്തിച്ച കുട്ടികളെ ഇയാൾ തുടർച്ചയായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അപമര്യാദയായി സ്പർശിച്ചുവെന്ന് പരാതിയുമായി ഒരു രക്ഷിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിൽ നിരവധി കുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തി. 2019 മേയിലാണ് വിമാനത്താവളത്തിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെയ്തതിൽ കുറ്റബോധമില്ലെന്നും കുട്ടികളെ ചിരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമേ ഉള്ളൂവെന്നും മാത്യു കോടതിയിൽ പറഞ്ഞു. കുട്ടികളുടെ ബാല്യവും നിഷ്കളങ്കതയും നശിപ്പിക്കപ്പെട്ട സംഭവമാണെന്നും പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി നിരീക്ഷിച്ചു. തുടർന്നാണ് 707 വർഷം തടവുശിക്ഷ വിധിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക