കപ്പിൽ ആര് മുത്തമിടും?; ഓസീസ് ബോളർമാർക്കു മുന്നിൽ പതറി ഇന്ത്യ; ഓപ്പണർമാർക്കു പിന്നാലെ ശ്രേയസ് അയ്യരും പുറത്ത്

0
1082

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്.

7 പന്തിൽ 4 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്.

ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ – ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.

“സെമി വരെ കളിച്ച 10 മത്സരവും ആധികാരികമായി ജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തി നിൽക്കുന്നത്. ഓസ്ട്രേലിയ ആകട്ടെ ലീഗ് റൗണ്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. പക്ഷേ അതേ ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്ത് തുടർച്ചയായ എട്ടാം വിജയവുമായാണ് ഓസീസ് വരുന്നത്. പക്ഷേ ഇതുവരെയുളള കളിയല്ലല്ലോ ഫൈനൽ. ഈ ദിവസത്തെ മനക്കരുത്തുകൊണ്ടു കൂടി ജയിക്കണം കപ്പിന്. പ്രതീക്ഷകളുടെ സമ്മർദ ഭാരം പേറുന്ന ടീം ഇന്ത്യ സമ്മർദമേറ്റാൻ മിടുക്കരായ ഓസീസിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതു കൂടിയാവും ഫലം നിർണയിക്കുക.