ഗസ്സ സിറ്റി: ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം ആയിരത്തിനു മുകളിലെന്ന് റിപ്പോർട്ട്. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫാഖൂറ സ്കൂളിൽ ഇസ്റാഈൽ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ രണ്ടിനും ഇസ്രായേൽ ഇവിടെ ബോംബിട്ടിരുന്നു. ഇസ്റാഈലിന്‍റെ കനത്ത ആക്രമണത്തിൽ നിന്ന് രക്ഷതേടി സ്കൂളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേൽ നീക്കത്തിന്‍റെ ഭാഗമാണ് അൽ ഫാഖൂറ സ്കൂൾ ആക്രമണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വടക്കൻ ഗസയിലെ അഭയാർഥി ക്യാംപിലുണ്ടായ രണ്ട് ആക്രമണങ്ങളിലാണ് നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഗസയിലെ ജബലിയ അഭയാർഥി ക്യാംപിലെ ഒരു കെട്ടിടത്തിനു നേരയും ഇസ്റാഈൽ ഹമാസ് യുദ്ധത്തെതുടർന്നു കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിനു നേരെയുമാണ് ആക്രമണമുണ്ടായത്.
വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ മുഖവിലക്കെടുക്കാത്ത ഇസ്റാഈൽ ആക്രമണം തുടരുകയാണ്. വടക്കൻ ഗസ്സയിലെ രണ്ട് സ്കൂളുകളിലാണ് ഇന്നലെ ആക്രമണം നടത്തിയത്. യു.എൻ ഏജൻസിക്ക് കീഴിൽ ജബലിയ അഭയാർഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന അൽ ഫഖുറ സ്കൂളിലും താൽ അൽ സാതറിലെ മറ്റൊരു സ്കൂളിലുമാണ് ഇന്നലെ ആക്രമണം നടത്തിയത്
യുഎന്നിന്റെ മേൽനോട്ടത്തിലുള്ള അൽ ഫഖൂര സ്കൂൾ ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടെന്നാണു ഹമാസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. അഭയാർഥിക്യാംപിനു നേരെയുണ്ടായ ആക്രമണത്തെ ഈജിപ്ത് അപലപിച്ചു. യുഎന്നിനു നേരെയുള്ള ബോധപൂർവമായ അധിക്ഷേപമെന്നാണ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്ത ഈജിപ്ത് വിശേഷിപ്പിച്ചത്.
ജബലിയ ക്യാംപിലെ കെട്ടിടത്തിനു നേരയുണ്ടായ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 19 പേർ കുട്ടികളാണെന്നും ഹമാസ് സ്ഥിരീകരിച്ചു. ജബലിയ മേഖലയിലുണ്ടായ സംഭവം പരിശോധിക്കുകയാണെന്ന് ആക്രമണത്തെക്കുറിച്ച് പരാമർശിക്കാതെ ഇസ്റാഈൽ സൈന്യം പറഞ്ഞു.
ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽനിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്റാഈൽ സൈന്യം ആവശ്യപ്പെട്ടതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ആരോഗ്യപ്രവർത്തകരും ആശുപത്രി വിട്ടെന്ന് ഉറപ്പുവരുത്താൻ ആശുപത്രി ഡയറക്ടർ മഹ്മൂദ് അബു സാൽമിയയോട് സൈന്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഹമാസ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇസ്റാഈൽ സൈന്യത്തിന്റെ ആക്രമണത്തിൽ 12,300പേർ ഇതുവരെ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 5000ത്തിൽ അധികം കുട്ടികളും ഉൾപ്പെടുന്നു. ഒന്നരമാസത്തിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ 1.6 മില്ല്യൺ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇസ്റാഈൽ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്ന ഗസ്സയിൽ രണ്ട് മാധ്യമപ്രവർത്തകരെ കൂടി കൊലപ്പെടുത്തി. സരി മൻസൂർ, ഹസോന സലിം എന്നിവരാണ് ബുറെയ്ജ് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇസ്രായേൽ നരവേട്ടയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 12,300 പിന്നിട്ടിരിക്കുകയാണ്. 50ലേറെ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 5000ലേറെയും കുട്ടികളാണ്. 29,800 പേർക്കാണ് പരിക്കേറ്റത്.