റിയാദ്: സന്ദർശന വിസയിലെത്തി റിയാദിലെ താമസസ്ഥലത്ത് മരിച്ച മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം സ്വദേശി അതിരകുളങ്ങര വീട്ടിൽ ജോസഫിൻെറ (72) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യൻ വിമാനത്തിൽ ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
മരിക്കുന്നതിന് ഏഴ് ദിവസം മുമ്പാണ് സന്ദർശന വിസയിൽ ഭാര്യ മേരിക്കുട്ടിയോടൊപ്പം മകൻറെ അടുത്ത് എത്തിയത്. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.