കനത്ത മഴ; ബസുകൾ റദ്ദാക്കി, വിമാനങ്ങളൾ റദ്ദാക്കിയത് പ്രവാസിയാത്രക്കാരെ ബാധിച്ചു

0
2155

മോശം കാലാവസ്ഥയും ഗതാഗതതടസ്സവുമാണ് ബസുകൾ റദ്ദാക്കാൻ കാരണം

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 20 വിമാന സർവീസുകളെ മോശം കാലാവസ്ഥ ബാധിച്ചു. 13 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 6 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര മെട്രോയിൽ ആക്കണമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ സമയത്ത് വിമാനത്താവളത്തിൽ എത്താൻ മെട്രോ യാത്രയാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിൽ നിന്ന് ഷാർജ, അജ്മാൻ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി ആർടിഎ അറിയിച്ചു. മോശം കാലാവസ്ഥയും ഗതാഗതതടസ്സവുമാണ് ബസുകൾ റദ്ദാക്കാൻ കാരണം. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവർ യാത്രയ്കിറങ്ങും മുൻപ് ആർടിഎ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയിൽ വാഹനം ഒഴുകിപോയി, ആളപായം ഉണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോയിലെ വിവരങ്ങൾ ഫുജൈറ പൊലീസ് നിഷേധിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടകരമായ സാഹചര്യത്തിലേക്കു വാഹനവുമായി പോയതിനു ഡ്രൈവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. തെറ്റായ വിവരങ്ങളുള്ള വിഡിയോ പങ്കുവയ്ക്കരുതെന്നും പൊലീസ് അറിയിച്ചു. 

ഇന്നലത്തെ മഴയിൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചവർ ഫോട്ടോയും വിഡിയോയും സഹിതം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നു ദുബൈ പൊലീസ് അറിയിച്ചു. ഇൻഷുറൻസ് നടപടികളുടെ ഭാഗമായിട്ടു സമഗ്ര റിപ്പോർട്ട് ആവശ്യമാണ്. ഇതിനുള്ള തെളിവായാണ് വിഡിയോയും ഫോട്ടോയും ചിത്രീകരിക്കേണ്ടത്. അതേസമയം, ദുബൈഎയർ ഷോയുടെ സമാപന ദിവസത്തെ പരിപാടികളെ മോശം കാലാവസ്ഥ ബാധിച്ചില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക