പ്രവാസികള്‍ ഉള്‍പ്പെടെ തടവുകാർക്ക് ആശ്വാസം; 166 പേർക്ക് മാപ്പ് നല്‍കി വിട്ടയച്ച് ഭരണാധികാരി

0
1652

വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് മാപ്പു നല്‍കിയത്

മസ്കറ്റ്: ഒമാൻ ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം ഒമാന്‍റെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നവംബർ 22 (ബുധൻ), 23 (വ്യാഴം) എന്നീ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും.
നവംബർ 26 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനമാരംഭിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക