Thursday, 7 December - 2023

മക്കയിൽ ഹൗസ് ഡ്രൈവർ ആയിരുന്ന യുവാവ് അന്തരിച്ചു; ഹൃദയവേദനയോടെ വിവരം പങ്ക് വെച്ച് സാമൂഹ്യപ്രവർത്തകൻ

മക്ക: മക്കയിൽ ഹൗസ് ഡ്രൈവർ ആയിരുന്ന യുവാവ് അന്തരിച്ചു. കെഎംസിസി സജീവ പ്രവർത്തകനും നിറ സാന്നിധ്യവുമായിരുന്ന സിദ്ധീഖ്‌ ആണ് നാട്ടിൽ അന്തരിച്ചത്. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ഏറെക്കാലമായി ചികിത്സയിൽ കഴിയുകയുമായിരുന്നു. അദേഹത്തിന്റെ മരണ വിവരം പങ്ക് വെച്ച് മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് ആണ് വിവരം അറിയിച്ചത്. മരണ വിവരം അറിയിച്ച് മുജീബ് ഫേസ്ബുക്കിൽ പങ്ക് വെച്ച വിവരം ഏവരെയും കണ്ണീരിലാഴ്ത്തി. ഹൃദയവേദനയോടെയാണ് മുജീബ് പൂക്കോട്ടൂർ വിവരം പങ്ക് വെക്കുന്നത്.

മുജീബ് പൂക്കോട്ടൂരിന്റെ ഫെസ്ബുക്ക് കുറിപ്പ് ഇങ്ങനെ 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രിയപ്പെട്ട സഹപ്രവർത്തകനും വിട പറഞ്ഞു.. മക്ക കെ എം സി സി യുടെ സജീവ പ്രവർത്തകൻ, ഹജ്ജ് സേവനരംഗത്ത് നിറസാനിധ്യം…. മക്കയിൽ ഹൗസ് ഡ്രൈവർആയി ജോലിചെയ്യുകയായിരുന്നു… നാട്ടിൽ ലീവിന് വന്നു കല്യാണം കഴിച്ചു പെട്ടെന്ന് തന്നെ മക്കയിലെക്ക് തിരിച്ചു പോന്നു.. മക്കയിൽ നിന്നും ത്വായിഫിലെ മേഡത്തിന്റെ ജോലി സ്ഥലത്തേക്ക് ദിവസവും അതിരാവിലെയുള്ള യാത്ര….. അർദ്ധ രാത്രിയിൽ ഉറക്കം……. രാവിലെ 5 മണിക്ക് യാത്രക്ക് ഒരുങ്ങണം… പിന്നെ ഡ്രൈവിങ്ങിൽ ഉറക്കം വരാതിരിക്കാൻ എനർജിങ്ങ് പതിവായി……. നാട്ടിൽ നിന്ന് വിവാഹം കഴിഞ്ഞ് വന്ന ദിനങ്ങൾ… കുറച്ച് ദിവസങ്ങൾ കഴിഞ്ഞു… വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും ഡോക്ടറെ കണ്ടു. എത്രയും പെട്ടെന്ന് നാട്ടിൽ പോയി ചികിത്സ തേടണം. കിഡ്നിയുടെ പ്രവർത്തനത്തിന് ചില തകരാറ് കാണുന്നുണ്ട് …. വിവരങ്ങൾ അറിഞ്ഞ ഉടനെ ബന്ധപ്പെട്ടവരെ കാണുകയും സ്പോൺറുമായി സംസാരിച്ചു യാത്രരേഖകൾ ശരിയാക്കി നാട്ടിലേക്ക്… കോഴിക്കോട് CH സെന്ററിന്റെ എല്ലാമായ റസാക്ക് മാസ്റ്റർ, സിദ്ദിഖ് നാട്ടിൽ എത്തോമ്പോഴേക്കും ബന്ധപ്പെടേണ്ട ഡോക്ടർമാരെ റെഡിയാക്കി, നേരേ ഹോസ്പിറ്റലിലേക്ക്… കിഡ്നിയുടെ പ്രവർത്തനം നിലച്ചിരിക്കുന്നു. മാറ്റി വെക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.. മാറ്റിവെക്കാൻ മുന്നിൽ കടമ്പകൾ ഏറെ…. ഭീമമായ സംഖ്യവേണം… മാച്ചായ ഒരാളെയും കിട്ടണം. പിന്നെ ആശുപ്രതിയും വീടുമായി ദിവങ്ങൾ, മാസങ്ങൾ പിന്നിട്ടു… വില കൂടിയ മരുന്നുകൾക്ക് പണം വേണം.. മാറ്റിവെക്കാൻ മാച്ചായ ഒരാളെ കിട്ടിയാൽ വലിയ ഒരു സംഖ്യയും വേണം… വിളിക്കുമ്പോഴെല്ലാം മുജീക്കാ.. എന്താ ചെയ്യാ.. ആത്മമിത്രത്തെപ്പോലെ കൂടെ നിന്നവൻ.. ഒന്നു കൊണ്ടും നീ വിശമിക്കരുത്. പൈസ ഇല്ലാഞ്ഞിട്ട് നിന്റെ ചികിത്സയും ഒന്നും മുടങ്ങില്ല.. ഞങ്ങൾ ഒക്കേ ഇല്ലെ സിദ്ദീ.. വിശമിക്കരുത്.. എന്ന് മാത്രമേ പറയാറുള്ളു.. പിന്നെ മക്ക കെ എം സി സി പ്രവർത്തകർക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു… വിവിധ ഏരിയ കമ്മിറ്റികൾ സഹപ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ മത്സരിക്കുകയായിരുന്നു.. ഫുട്ബോൾ മത്സരം സംഘടിപ്പിച്ചും, വിനോദയാത്രകൾ സംഘടിപ്പിച്ചും, ഓരോ പ്രവർത്തകനും തന്റെ ജോലിക്ക് ശേഷംഇറങ്ങും.. ഫണ്ട് തയ്യാറായിവന്നപ്പോൾ പിന്നെ അനുയോജ്യമായ ഒരാളെ കണ്ടെത്തുക എന്നായിരുന്നു.. പലമേഖലകളിലും അന്വഷണം നടത്തി.. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമോ…. ഇങ്ങനെ ഇരിക്കുമ്പോഴാണ് സിദ്ദിഖിന്റെ ഉമ്മ പറയുന്നത് എന്റെ പൊന്നുമോനെ എനിക്ക് വേണം എന്റെത് മറ്റൊരാൾക്ക് നൽകിയാൽ എങ്കിലും എന്റെ മോന് അനുയോജ്യമായത് കിട്ടുകയാണെങ്കിൽ ഞാൻ അതിനും തയ്യാറാണ് എന്ന് അറീക്കുകയായിരുന്നു.. ആ ഉമ്മ ഡോക്ടറോട് കരഞ്ഞ് പറഞ്ഞു എന്റെത് നോക്കു… വിവിധ പരിശോധനകൾക്ക് ശേഷം ഉമ്മയുടെത് അനുയോജ്യമാണ് എന്ന് ഡോക്ടർമാർ.. സന്തോഷവും ദുഃഖവും നിറഞ്ഞ് ആടുന്നദിനങ്ങൾ… പിന്നെ ടെസ്റ്റുകളും മരുന്നും ആശുപത്രിയുമായി മാസങ്ങൾ… അവസാനം ഉമ്മയുടെ കിഡ്നിമാറ്റിവെച്ചു… എല്ലാം ഭംഗിയായി അവസാനിച്ചു.. പിന്നെ മരുന്നുകളുമായി ജീവിതം തുടർന്നു പ്രിയസുഹൃത്ത്.. മാറ്റിവെച്ചതിന് ശേഷം സന്തോഷകരമായ ജീവിതം.. രണ്ട് കുട്ടികളുടെ ഉപ്പയുമായി.. ഇതിന് ഇടയിൽ മക്ക കെ എം സിസി സ്വരൂപിച്ച ഫണ്ടുകൊണ്ടും നാട്ടുകാരുടെ സഹായത്തോടെയും മുഴുവൻ ചികിത്സയും നടത്തി.. പിന്നെയും മക്ക കെ എം സിസി സ്വരൂപിച്ച ഫണ്ട് ബാക്കി.. ഇനി എന്താ സിദ്ദീഖ് നിനക്ക് വേണ്ടി ഞങ്ങൾ ചെയ്യേണ്ടത്… നിറകണ്ണുകളോടെ അവൻ പറയാ… എത്രകാലം എന്ന് അറിയില്ല… ഭാര്യക്കും ഉമ്മക്കും സന്തോഷത്തോടെ തലചായ്ക്കാൻ ഒരു വീട് എന്നത് എന്റെ ജീവിതത്തിലെഏറ്റവും വലിയ ആഗ്രഹമായിരുന്നു.. ഇനി അത് ഒന്നും ഉണ്ടാവില്ല അല്ലേ.. അതും നടക്കും സിദ്ദീഖ്പ്പാ…. പ്രസിഡന്റ് കുഞ്ഞിമോൻ സാഹിബ് ചേർത്ത് പിടിച്ചു പറഞ്ഞു… മടവൂർ CM മഖാമിന് തൊട്ട് അടുത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്ഥലം വാങ്ങി.. അവന്റെ ആഗ്രഹത്തിന് അനുയോജ്യമായ മനോഹരമായ വീട് പണി കഴിപ്പിച്ചു… താമസിച്ചു വരികയായിരുന്നു.. വീടിന് കുറ്റി അടിക്കുമ്പോഴും, കുടിയിരിക്കലിനും ഞാനും കുഞ്ഞിമോനും വേണമെന്ന് അവന് നിർബന്ധമായിരുന്നു.. രണ്ടിനും പങ്കെടുത്തു.. ഇന്ന് അവന്റെ അവസാനയാത്രയിലും ഞാനും കുഞ്ഞിമോൻ സാഹിബും കൂടെ ഉണ്ടായി.. അവന്റെ ഖബറിന് മുകളിൽ മൂന്ന് പിടി മണ്ണ് വാരിഇടാനും ഞങ്ങൾ കൂട്ടായി….. ഈ ദിനത്തിനായിരുന്നു ഇന്നലെ കുഞ്ഞിമോൻ നാട്ടിൽ വന്നതും… ഞാൻ യാത്ര നീട്ടിയതും എന്ന് തോന്നിപ്പോയി… ഇടക്ക് എല്ലാം മെസേജ് അയക്കും.. ഒരോ സന്തോഷത്തിലും അവൻ മറിക്കില്ല… ആദ്യമായി ഉപ്പയാകുന്നു എന്ന വിവരം നൽകുമ്പോഴും… കുട്ടി പിറന്നപ്പോഴും അവന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു… പിന്നീട് രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോഴും അവന്റെ സന്തോഷത്തിന് വാക്കുകൾ ഇല്ലായിരുന്നു.. രണ്ടാമത്തെ ആൺകുട്ടിക്ക് അവൻ മക്ക കെ എംസിസി യുടെ പ്രസിഡന്റ പേരും ഇട്ടു… “അബ്ദുൽ മുഹൈമിൻ.” ഇത്രപ്പെട്ടന്ന് അവൻ വിടപറയും എന്ന് കരുതിയില്ല.. ആശുപത്രിയിലെ ഒരോ ദിവസത്തേ വിവരങ്ങളും ജേഷ്ടന് വിളിച്ച് അന്വഷിക്കും.. അള്ളാഹുവിന്റെ അലംഘനീയമായ വിധി… ജീവിതത്തിൽ ഒരുപാട് വേദനകൾ സഹിച്ചവനാണ് . കുടുംബത്തിന്റെ ദുഃഖത്തിൽ മക്കയിലെ മുഴുവൻ കെ എം സി സി പ്രവർത്തകരും പങ്ക്ചേരുന്നു.. കെ എം സി സി യുടെ അനുശോചനവും അറിയിക്കുന്നു… സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ …😪🤲🤲
പ്രിയതകമക്കും പിഞ്ചോമനകൾക്കും കൂട്ടുകുടുംബത്തിനും സഹന ശക്തി നൽകണേ നാഥാ …😪🤲🤲🤲

✍️ മുജീബ് പൂക്കോട്ടൂർ.. ജനറൽ സെക്രട്ടറി മക്ക കെ എം സി സി

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: