സഊദിയിൽ ഇനി മുതൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനായി കമ്പനികളുടെ ഔദാര്യത്തിന് കാത്തുനിൽക്കേണ്ടതില്ല, ഓൺലൈനായി നേടാം; പുതിയ സേവനവുമായി മന്ത്രാലയം

0
2217

ജിദ്ദ: സഊദിയിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനായി കമ്പനികളുടെ ഔദാര്യത്തിന് കാത്തുനിൽക്കാതെ ഓൺലൈനായി നേടാവുന്ന പുതിയ സേവനവുമായി മന്ത്രാലയം. സ്വകാര്യ മേഖലാ ജീവനക്കാർക്ക് സർവീസ് (എക്‌സ്പീരിയൻസ്) സർട്ടിഫിക്കറ്റുകൾ കമ്പനികളുടെ ഔദാര്യത്തിന് കാത്തുനിൽക്കാതെ ഖിവാ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി ലഭിക്കുന്ന സംവിധാനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്വകാര്യ മേഖലാ ജീവനക്കാരുടെ പരിചയസമ്പത്ത് തെളിയിക്കുന്ന ഔദ്യോഗിക രേഖയാണ് സർവീസ് സർട്ടിഫിക്കറ്റ്. സർവീസ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ അനുവദിക്കുന്ന പുതിയ സേവനമാണ് മന്ത്രാലയം തുടങ്ങിയത്. ജോലി മാറുമ്പോൾ പുതിയ സ്ഥാപനങ്ങൾക്ക് കൈമാറാൻ സാധിക്കുന്നതിനാണ് ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കരാർ അവസാനിക്കുന്ന ഘട്ടത്തിൽ ഈ സർട്ടിഫിക്കറ്റ് “ഖിവ” പ്ലാറ്റ്‌ഫോമിലെ വ്യക്തികളുടെ അക്കൗണ്ട് വഴി തൊഴിലാളിക്ക് ഡൗൺലോഡ് ചെയ്യാം.

ലളിതമായ നടപടിക്രമങ്ങളാണ് ഇതിനാവശ്യമുള്ളത്. ഖിവ പ്ലാറ്റ്‌ഫോമിലൂടെ, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർദ്ധിപ്പിക്കാനുമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. കൂടാതെ വിപുലമായ ഡിജിറ്റൽ സേവനങ്ങൾ നൽകികൊണ്ട് ആഗോള തലത്തിൽതന്നെ ശ്രദ്ദേയമായ തൊഴിൽ വിപണി നേടുകയും ലക്ഷ്യമാണ്. ബിസിനസ് മേഖലയ്ക്ക് 130-ലധികം ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർധിപ്പിക്കാനും നൂതന ഡിജിറ്റൽ പോംവഴികളിലൂടെ അന്താരാഷ്ട്ര തലത്തിലെ മികച്ച സമ്പ്രദായങ്ങൾ കൈവരിക്കാനും ബിസിനസ് മേഖലക്ക് 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽ വിപണിയുടെ സ്ഥിരതയും ആകർഷണീയതയും ഉയർത്തുകയും ചെയ്യുന്ന നിലക്ക് മുഴുവൻ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ രീതിയിൽ നൽകാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക