ഗസ്സയില്‍ ഖത്തര്‍ ആസ്ഥാനം ഇസ്റാഈൽ ബോംബിട്ട് തകർത്തു; അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ അപലപിച്ചു

0
2810

ദോഹ: ഗസ്സയിലലെ ഖത്തര്‍ ആസ്ഥാനം ഇസ്റാഈൽ ബോംബിട്ട് തകർത്തു. ഗാസ പുനര്‍നിര്‍മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി ആസ്ഥാനത്തിനുനേരെയാണ് ഇസ്റാഈൽ ആക്രമണം നടത്തിയത്. സംഭവത്തിൽ ഖത്തര്‍ അതി ശക്തമായി അപലപിച്ചു.
സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ എന്നിവയും ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ചു. അധിനിവേശ സേന നടത്തിയ ഷെല്ലാക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആശുപത്രികള്‍,ജനവാസ കേന്ദ്രങ്ങള്‍, കുടിയിറക്കപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സിവിലിയന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുംനേരെ ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സിവിലിയന്‍ സൗകര്യങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സിവിലിയന്‍മാര്‍ എന്നിവരെ ലക്ഷ്യം വെക്കുന്നതിന് അടിസ്ഥാനരഹിതമായ ന്യായീകരണങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും ഗാസ മുനമ്പിലെ ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളില്‍ അധിനിവേശം നശിപ്പിച്ചതിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്മിറ്റിയുടെ ആസ്ഥാനത്തെ ലക്ഷ്യം വെക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം പറഞ്ഞു.

ഗാസയുടെ പുനർനിർമ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റിയുടെ ആസ്ഥാനത്ത് ഇസ്റാഈൽ ബോംബാക്രമണം നടത്തിയതിനെ സഊദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചതായി സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഇസ്രായേൽ ലംഘനങ്ങളുടെ പരമ്പരയുടെ തുടർച്ചയാണ് ആക്രമണമെന്ന് മന്ത്രാലയം പറഞ്ഞു.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും ഇസ്റാഈൽ സൈന്യത്തിന്റെ നടപടികളെ അപലപിച്ചു, ബോംബാക്രമണം ഇസ്റാഈൽ സേനയുടെ ക്രൂരതയുടെയും അശ്രദ്ധയുടെയും തെളിവാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക