നിയമം ലംഘിച്ച് തോന്നിയ പോലെ’ വണ്ടി തിരിച്ചാൽ ‘പണി കിട്ടും’

0
1380

ദുബൈ: നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ കർശന നടപടി. മുന്നറിയിപ്പ് നൽകി ദുബൈ പൊലീസ്. നിയമവിരുദ്ധമായി വാഹനങ്ങൾ ടേൺ ചെയ്തതിലൂടെ ഉണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായി അധിക‍ൃതർ അറിയിച്ചു.

29,463 പേർക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ സ്മാർട്ട് ട്രാഫിക് സംവിധാനം വഴി വാഹനങ്ങൾ തിരിക്കുമ്പോഴുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമം പാലിക്കാത്തത് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിരവധി നിയമലംഘനങ്ങളാണ് ദുബൈ പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലുള്ളത്. യുഎഇയിലെ ട്രാഫിക് നിയമ പ്രകാരം തെറ്റായ ടേണിങ് നടത്തുന്ന‌ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.