ഗാസയിലെ ആശുപത്രികൾ വളഞ്ഞ് ആക്രമണം ശക്തമാക്കി ഇസ്റാഈൽ; രണ്ട് നവജാത ശിശുക്കൾ മരിച്ചു

0
1810

ഗാസ: ഗാസയിലെ ആശുപത്രികൾ വളഞ്ഞ് ആക്രമണം ശക്തമാക്കി ഇസ്റാഈൽ സേന. അൽ ശിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായെന്ന് യു.എൻ അറിയിച്ചു. ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ രണ്ട് നവജാത ശിശുക്കൾ മരിച്ചു.

അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗവും തകർന്നു. പലയിടത്തായി മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. ഖബറടക്കാനായി ആശുപത്രിക്കകത്ത് തന്നെ കൂട്ടക്കുഴിമാടം ഒരുക്കുകയാണ് അധികൃതർ. 45 നവജാത ശിശുക്കളാണ് അൽ ശിഫയിലുള്ളത്. രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു.

കുട്ടികളെ സുരക്ഷിതമായ ആശുപത്രിയിലേക്ക് മാറ്റാൻ സംവിധാനമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ ഖുദ്സ് ആശുപത്രിയുടെ പ്രവർത്തനവും നിലച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. അൽ അഹ്ലി ആശുപത്രിയിൽ രക്തം തീർന്നതായി ഡോക്ടർമാർ അറിയിച്ചു. രക്തം ലഭിക്കാതെ രോഗികൾ മരിച്ചു വീഴുകയാണ്.