നാട്ടിൽ പോയ സുഹൃത്തിൻ്റെ വാഹനം മേൽ വാടകക്ക് കൊടുത്തു, മലയാളി മൂന്നര വർഷമായി സഊദിയിൽ തടവിൽ

0
3784

റിയാദ്: സുഹൃത്തിൻ്റെ വാഹനം വാടകക്കെടുത്ത് ശ്രീലങ്കൻ സ്വദേശികൾക്ക് മേൽ വാടകക്ക് കൊടുത്ത് പിന്നീടുണ്ടായ പൊല്ലാപ്പിനെ തുടർന്ന് മലയാളി മൂന്ന് വർഷമായി സഊദിയിൽ ജയിലിൽ. ഈ വാഹനം ഉപയോഗിച്ച് നടത്തിയ മോഷണമാണ് മലയാളിയെ കുടുക്കിയത്. മേൽ വാടകക്ക് നൽകിയ വാഹനം ഉപയോഗിച്ച് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചതാണ് കേസ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മോഷണം നടത്തിയവരെ പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് യഥാർത്ഥ ഉടമസ്ഥൻ രാജ്യത്തിന് പുറത്താണെന്ന് മനസ്സിലായത്. വാഹന ഉടമ നാട്ടിൽ പോകുന്നതിന് മുമ്പ് സുഹൃത്തിന് വാടകക്ക് കൊടുത്തതായിരുന്നു. അദ്ദേഹം തൻ്റെ റൂമിനടുത്ത് താമസത്തിനെത്തിയ ശ്രീലങ്കൻ കുടുംബവുമായി പരിചയപ്പെടുകയും വാഹനം ആവശ്യപ്പെട്ടപ്പോൾ മേൽ വാടകക്ക് നൽകുകയും ചെയ്യുകയായിരുന്നു.

രണ്ട് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ് സാമ്പത്തിക ഇടപാട് തീർപ്പാക്കാൻ കഴിയാത്തതിനാൽ തടവറയിൽ തന്നെ കഴിയുകയാണവർ. 12,25,000 സഊദി റിയാലാണ് 10 പേർ ചേർന്ന് നൽകേണ്ടത്. കേസിൽ ഉൾപ്പെട്ട ഒരാളൊഴികെ മറ്റെല്ലാവരും ശ്രീലങ്കൻ സ്വദേശികളാണ്. ഇതിൽ 122,500 റിയാലാണ് മലയാളി നൽകേണ്ടത്.

സുഹൃത്തുക്കളാണെങ്കിൽ പോലും സ്വന്തം പേരിലുള്ള വാഹനം മറ്റുള്ളവർക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നതാണ് സംഭവമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും സാമൂഹ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഓർമ്മപ്പെടുത്തുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക