റിയാദ്: റിയാദിൽ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന അസാധാരണ ഉച്ചകോടികളുടെ പശ്ചാത്തലത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ. ശക്തമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പല പ്രധാന വഴികളും അടക്കും. റിയാദിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ഉച്ചകോടി നടക്കുന്ന കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലെ വേദിയിലും പരിസരത്തും സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അറബ്, ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ കൂട്ടമായി എത്തിച്ചേരുന്നതിനാൽ സുരക്ഷയിലെ ഈ നടപടികൾ ഉച്ചകോടിയുടെ തൊട്ടടുത്തുള്ള സ്ഥലത്ത് മാത്രം ഒതുങ്ങുകയില്ല. ഉച്ചകോടി നടക്കുന്ന കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലെ വേദിയും കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടുമായി (RUH) ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിൽ ചെക്ക്‌പോസ്റ്റുകളും റോഡ് അടച്ചിടലും നടപ്പിലാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതിനാൽ വിമാന യാത്രക്കാർ നേരത്തെ എയർപോർട്ടുകളിൽ എത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും. മാത്രമല്ല, വിവിധ രാഷ്ട്ര നേതാക്കൾ എത്തുമ്പോൾ വിമാനത്താവങ്ങളിലും റൺവെകളിലും തിരക്ക് ഉണ്ടാകാൻ ഇടയുള്ളതിനാൽ സൗകര്യത്തിനനുസരിച്ചു വിമാന സമയങ്ങളിൽ മാറ്റം വരുത്താൻ ഇടയുണ്ട്. അതിനാൽ യാത്രക്കാർ വിമാന സമയം ഉറപ്പ് വരുത്തുന്നതും നന്നാകും.
അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെയും പ്രധാന വ്യക്തികളുടെയും വരവും പോക്കും പ്രതീക്ഷിച്ച്, റിയാദിന് ചുറ്റുമുള്ള താൽക്കാലിക വ്യോമാതിർത്തി അടച്ചുപൂട്ടലും നടപ്പിലാക്കിയേക്കാം. ഇത് ഉച്ചകോടി തുടങ്ങുന്നതിനു അവസാനിക്കുന്നതിനും സാക്ഷിയാകുന്ന ദിവസങ്ങളിൽ ഫ്ലൈറ്റ് കാലതാമസത്തിന് കാരണമാകും. ഉച്ചകോടിയുടെ പശ്ചാതലത്തിൽ റിയാദിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ഉച്ചകോടി മൂലം ഗതാഗത തടസം ഉണ്ടാകാവുന്ന റോഡുകൾ ഇപ്രകാരമാണ്. എന്നാൽ റോഡുകൾ മുഴുസമയം അടച്ചിടുകയില്ല. ചില റോഡുകൾ സമയക്രമീകരണത്തിന് അനുസരിച്ചായിരിക്കും അടക്കുക.
നവംബർ 8 ബുധനാഴ്ച: വൈകുന്നേരം 6 മുതൽ രാത്രി 11 വരെ കിംഗ് സൽമാൻ റോഡ് (കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്)
കിംഗ് ഖാലിദ് റോഡ് (വടക്ക് നിന്ന് തെക്ക്)
കിംഗ് ഫഹദ് റോഡ് (വടക്ക് നിന്ന് തെക്ക് ഖുറൈസ്)
നവംബർ 9 വ്യാഴാഴ്ച: ഉച്ചയ്ക്ക് 1 മുതൽ രാത്രി 11 വരെ കിംഗ് സൽമാൻ റോഡ് (കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്)
കിംഗ് ഖാലിദ് റോഡ് (വടക്ക് നിന്ന് തെക്ക്)
കിംഗ് ഫഹദ് റോഡ് (വടക്ക് നിന്ന് തെക്ക് ഖുറൈസ്)
നവംബർ 10 വെള്ളിയാഴ്ച: 24 മണിക്കൂർ
കിംഗ് സൽമാൻ റോഡ് (കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്)
കിംഗ് ഖാലിദ് റോഡ് (വടക്ക് നിന്ന് തെക്ക്)
കിംഗ് ഫഹദ് റോഡ് (വടക്ക് നിന്ന് തെക്ക് ഖുറൈസ്)
നവംബർ 11 ശനിയാഴ്ച: 24 മണിക്കൂർ
കിംഗ് സൽമാൻ റോഡ് (കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്)
കിംഗ് ഖാലിദ് റോഡ് (വടക്ക് നിന്ന് തെക്ക്)
കിംഗ് ഫഹദ് റോഡ് (വടക്ക് നിന്ന് തെക്ക് ഖുറൈസ്)
നവംബർ 12 ഞായറാഴ്ച: വൈകുന്നേരം 5 മുതൽ രാത്രി 11 വരെ
കിംഗ് സൽമാൻ റോഡ് (പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്)
കിംഗ് ഖാലിദ് റോഡ് (തെക്ക് നിന്ന് വടക്കോട്ട്)
കിംഗ് ഫഹദ് റോഡ് (തെക്ക് നിന്ന് വടക്കോട്ട്)
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക