നിയമകുരുക്കിൽ പെട്ട് ദുരിതത്തിലായിരുന്ന പ്രവാസിയ്ക്ക് നാടണയാനുള്ള വഴി തെളിഞ്ഞു

0
1784

ജിദ്ദ: നിയമകുരുക്കിൽ പെട്ട് ദുരിതത്തിലായിരുന്ന തെലുങ്കാന നിസാമാബാദ് സ്വദേശി ഗംഗാറാമിന് നാടണയാനുള്ള വഴി തെളിഞ്ഞു. ജോലിയോ കൂലിയോ ഇല്ലാതെ പരസഹായത്താൽ ജീവിതം തള്ളിനീക്കുന്ന വിവിധ രോഗങ്ങളാൽ അവശനായ ഗംഗാറാമിന് അവസാനം സഹായമായത് അൽ ഹസ്സ ഒഐസിസിയും സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുമാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രണ്ട് വർഷം മുമ്പ് വരെ അൽ ഹസ്സയിലെ ഷുക്കേക്കിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്ത് പോന്നിരുന്ന ഗംഗാറാമിനെ സ്പോൻസർ ഹുറൂബിലാക്കിയതിനാൽ ജോലിക്കോ നാട്ടിലോ പോവാനാവാതെ വിഷമിച്ചു മലയാളി സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഇത്രയും നാൾ ജീവിതം തള്ളിനീക്കിയിരുന്നത്.

മുതിർന്ന ഒഐസിസി നേതാവ് ഹമീദ് പൊന്നാനിയുടെ അദ്ധ്യക്ഷതയിൽ ഹൃസ്വമായ യാത്രയയപ്പ് ചടങ്ങിൽ യാത്രാരേഖകൾ ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ ഗംഗാറാമിന് കൈമാറി. ചടങ്ങിൽ ശാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട്, ഷമീർ പാറക്കൽ, സുമൈർ അൽ മൂസ്സ, സൂപ്പി വടകര എന്നിവർ പ്രസംഗിച്ചു. ഷിബു മുസ്തഫ സ്വാഗതവും ഗംഗാറാം നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക