പറവൂർ (കൊച്ചി): ഇതര മതത്തിലെ യുവാവുമായി പ്രണയത്തിലായതിന്‍റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു. കരുമാല്ലൂർ മറിയപ്പടിക്ക് സമീപം പള്ളത്ത് ഐക്കരക്കുടി അബീസ്-ആഷില ദമ്പതികളുടെ മകൾ ഫാത്തിമയാണ് (14) സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഒക്ടോബർ 29ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. പഠിക്കുന്ന സ്കൂളിലെ ഇതരമതത്തിൽപ്പെട്ട ആൺകുട്ടിയുമായി ഫാത്തിമ പ്രണയത്തിലാണെന്ന് അറിഞ്ഞതു മുതൽ അബീസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് മകളെ വിലക്കിയിരുന്നു. എന്നാൽ ഫോൺ പിടിച്ചുവച്ചിട്ടും മറ്റൊരു ഫോണിൽനിന്ന് ഫാത്തിമ ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. ഇത് അബീസിനെ ചൊടിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും മകൾ അത് അനുസരിക്കാത്തതിലുള്ള വിരോധത്താൽ പ്രതി കരുതുക്കൂട്ടി കൊല ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടെ വിഷം നൽകിയെന്നാണ് പൊലീസ് റിപ്പോർട്ട്.
പൊലീസ് പറയുന്നത് ഇങ്ങനെ: ‘ആലുവ കടുങ്ങല്ലൂർ രാജശ്രീ സി.ബി.എസ്.ഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ. ഇതേ സ്കൂളിലെ സീനിയർ വിദ്യാർഥിയുമായി പ്രണയത്തിലായി. പിതാവ് പലതവണ മകളെ താക്കീത് ചെയ്തെങ്കിലും അടുപ്പം തുടർന്നു. ഒക്ടോബർ 29ന് പെൺകുട്ടിയുടെ ബാഗിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇതിൽ അരിശം പൂണ്ട അബീസ് മാതാവിനെയും മറ്റ് രണ്ട് മക്കളെയും വീടിന് പുറത്താക്കി ഫാത്തിമയെ മുറിയിൽ കയറ്റി കതകടച്ച് ചോദ്യം ചെയ്തു. പ്രണയത്തിൽനിന്ന് പിന്മാറാൻ പെൺകുട്ടി തയാറായില്ല. തുടർന്ന് പൈപ്പ് ഉപയോഗിച്ച് തല്ലി. ഇതിനുശേഷം വായിൽ കളനാശിനി ഒഴിച്ചു.
ചികിത്സയിലിരിക്കെ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ആലുവ വെസ്റ്റ് പൊലീസിന് പെൺകുട്ടി ഇങ്ങനെ മൊഴി നൽകിയിട്ടുണ്ട്.’ അതേസമയം, താൻ ചോദ്യം ചെയ്യുന്നതിനിടെ മകൾ കളനാശിനി കഴിച്ചെന്നും ഇത് വായിൽനിന്ന് ഒഴിവാക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് അബീസ് പറഞ്ഞത്. മകളെ ആക്രമിച്ചതും വിഷം നൽകിയതും ഭർത്താവാണെന്നാണ് കുട്ടിയുടെ മാതാവിന്റെ മൊഴി. പോസ്റ്റ്മോർട്ടത്തിന് ശേഷം കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ബുധനാഴ്ച ഖബറടക്കും. ഫാത്തിമക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. ഇരുവരും വിദ്യാർഥികളാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക