റിയാദ്: ദുബൈ കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അൽ മസാർ ശബാബ് അൽ അഹ്ലി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ഫെസ്റ്റ് യു. എ. ഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ സംശുദ്ധീൻ ബിൻ മൂഹിയുദ്ധീൻ ഉദ്ഘാടനം ചെയ്തു.
അറബ് പ്രമുഖരായ ഖാലിദ് അൽ ജസ്മി ശബാബ് അൽ അഹ്ലി, അലി അൽ സാബി, യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ, എ. എ. കെ മുത്തു, ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബൂബക്കർ തയ്യിൽ എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു. ആർ. ശുക്കൂർ, യാഹുമോൻ ഹാജി, പി. വി നാസർ, സിദ്ധിഖ് കാലൊടി, ഫക്രുദ്ധീൻ മാറാക്കര, സി. വി അഷ്റഫ്, ഹനീഫ കാർഗൽ, ഉസ്മാൻ എടയൂർ, പി. ടി അഷ്റഫ് മാസ്റ്റർ, അബൂബക്കർ പൊന്മള, ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാപ്പു ചേലക്കുത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് ബാബു കാലൊടി, മുസ്തഫ ചെരട എന്നിവർ സംസാരിച്ചു.
ഫുട്ബാൾ ഫെസ്റ്റ് ചെയർമാൻ സൈദ് വരിക്കോട്ടിൽ, കൺവീനർ ജാഫർ പതിയിൽ, ശരീഫ് പി. വി കരേക്കാട്, മാറാക്കര പഞ്ചായത്ത് ദുബായ് കെഎംസിസി ഭാരവാഹികളായ ശിഹാബ് എ. പി, സമീർ ബാപ്പു, നൗഷാദ്, മുത്തു, അബ്ദുൽ ജലീൽ, ഇല്യാസ്, സൈദലവി, അയ്യൂബ് സി.പി, അബ്ദുറഹ്മാൻ, സമീർ നെയ്യത്തൂർ, മുബഷിർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
കാർഗൽ യൂസ്ഡ് കാർ ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും ബിൻ മൂസ ഗ്രൂപ്പ് ദുബൈ കരസ്ഥമാക്കി. ജോൺസ് പെയിന്റ്സ് ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും വഫ എഫ്. സി അജ്മാൻ അർഹരായി. അൽ അഖ്സ സൈൻ സ്പോൺസർ ചെയ്ത തേർഡ് ട്രോഫിക്കും പ്രൈസ് മണിക്കും എഫ്.സി. എൻ ദുബൈ അർഹരായി. വിജയികൾക്കുള്ള ട്രോഫികൾ യഥാസമയം സി. വി അഷ്റഫ്, ബാപ്പു ചേലക്കുത്ത്, ബാബു കാലൊടി എന്നിവർ സമ്മാനിച്ചു.